പരീക്ഷാക്രമക്കേട്​: ക്രൈംബ്രാഞ്ചിന്​ രേഖകൾ കൈമാറി പി.എസ്​.സി

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടും തി​രി​മ​റി​ക​ളും അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ചി​ല​ത്​ പി.​എ​സ്.​സി കൈ​മാ​റി. പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​ന​യാ​ണ്​ പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ൾ കൈ​മാ​റി​യ​തെ​ന്ന്​ പി.​എ​സ്.​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റി​യി​ട്ടി​ല്ല. ചി​ല​ത് ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പി.​എ​സ്.​സി.

പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തെ​ത്തി ചി​ല രേ​ഖ​ക​ൾ അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​തി​നു​പു​റ​മെ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ചി​ല​താ​ണ്​ കൈ​മാ​റി​യ​തെ​ന്നാ​ണ്​ വി​വ​രം. എ​ന്നാ​ൽ, പ​രീ​ക്ഷാ​പേ​പ്പ​റു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും കൈ​മാ​റി​ല്ലെ​ന്ന​റി​യു​ന്നു.

ചോ​ദ്യ​പേ​പ്പ​ർ, ഉ​ത്ത​ര സൂ​ചി​ക, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക, അ​ഭി​മു​ഖ​ത്തി​ന് വി​ളി​ച്ച​വ​ർ, ഓ​ൺ​സ്ക്രീ​ൻ മാ​ർ​ക്കി​ങ്ങി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക്രൈം​ബ്രാ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​ൽ വി​ജ്ഞാ​പ​നം ഉ​ൾ​പ്പെ​ടെ ചി​ല രേ​ഖ​ക​ളാ​ണ്​ കൈ​മാ​റി​യ​തെ​ന്നാ​ണ്​ വി​വ​രം. ആ​സൂ​ത്ര​ണ ബോ​ര്‍ഡി​ലെ മൂ​ന്ന് നി​യ​മ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ എ​ഴു​തി​യ നാ​ലു​പേ​രു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി. ക​ഴി​ഞ്ഞ​ദി​വ​സം കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച്​ ഐ.​ജി. അ​ജീ​താ​ബീ​ഗം പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തെ​ത്തി ചെ​യ​ർ​മാ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Examination malpractice: PSC hands over documents to Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.