Posted On
date_range Updated On
date_range ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി; അഗ്നിരക്ഷാ സേന എത്തി പുറത്തിറക്കി
തിരുവനന്തപുരം പി.എം.ജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഓവർ ലോഡിനെ തുടർന്നാണ് ലിഫ്റ്റ് കെട്ടിടത്തിന്‍റെ ആറാം നിലയിൽ കുടുങ്ങിയത്. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ഏകദേശം പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങി
ഫയർഫോഴ്സ് എത്തി ലിഫ്റ്റ് തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ തരൂരിനെയും സംഘത്തെയും ലിഫ്റ്റിന്‍റെ വാതിൽ അകത്തി പുറത്തിറക്കുകയായിരുന്നു. ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ഒകെ ആണെന്നും പുറത്തെത്തിയ തരൂർ പറഞ്ഞു. പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിൽ വൈകീട്ട് ആറ് മണിയോടെ ഉണ്ടായ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശശി തരൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.