മാനന്തവാടി: ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർക്കെതിരെ സാങ്കേതിക വിഭാഗം ജീവനക്കാർ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സംഘത്തെ നിയമിച്ചു. എൻജിനീയറിങ് വിഭാഗത്തിലെ അസി.എൻജിനീയർ ഉൾപ്പെടെയുള്ളവരാണ് ജില്ല കലക്ടർക്ക് പരാതി നൽകിയത്. ഈ പരാതി കലക്ടർ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറുകയായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡി.എം.ഒ ഉൾപ്പെടെയുള്ള ഏഴംഗസംഘത്തെ ജില്ല മെഡിക്കൽ ഓഫിസർ അന്വേഷണത്തിന് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.