സുൽത്താൻ ബത്തേരി: വിവാഹ വേദിയിൽനിന്ന് ഫാസില ഓടിയത് പോളിങ് ബൂത്തിലേക്ക്. ചീരാൽ പൂവത്തിങ്കൽ അൽത്താഫ്-ലൈല ദമ്പതികളുടെ മകൾ ഫാസിലയും തിരുവമ്പാടി ഉനൈസ്-സക്കീന ദമ്പതികളുടെ മകനായ റാഷിദും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടന്നത്.
ചീരാലിൽ നടന്ന വിവാഹ കർമങ്ങൾക്ക് ശേഷം ഫാസില തന്റെ കന്നിവോട്ട് ചെയ്യാൻ ചീരാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 248ാം ബൂത്തിൽ എത്തുകയായിരുന്നു.
വോട്ട് രേഖപ്പെടുത്തിയ ശേഷം ഭർതൃഗൃഹത്തിലേക്ക് യാത്രയായി. ഭർത്താവ് റാഷിദ് വ്യാഴാഴ്ച രാവിലെ തിരുവമ്പാടി യു.പി സ്കൂളിലെ 90 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. വിവാഹദിനത്തിൽ വോട്ടുകൾ രേഖപ്പെടുത്താനായതിന്റെ സന്തോഷം നവദമ്പതികൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.