മാനന്തവാടി 95ാം നമ്പർ ബൂത്തിൽ എത്തിയ
ഭിന്നശേഷി സ്ത്രീ ബൂത്തിലേക്ക് പ്രവേശിക്കുന്നു
മാനന്തവാടി: പോളിങ് ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് സൗകര്യം ഒരുക്കാതിരുന്നതിനാൽ വോട്ടർമാർ വലഞ്ഞു. നടക്കാൻ കഴിയാത്തവരെ വീൽ ചെയറിൽ ഇരുത്തിയാണ് പോളിങ് ബൂത്തിനുള്ളിൽ എത്തിച്ചിരുന്നത്. മൂന്ന് ബൂത്തുകൾ വരെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഉണ്ട്. ജില്ലയിൽ പലയിടത്തും വീൽ ചെയറുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ ഏറെ ബുദ്ധിമുട്ടിയാണ് വോട്ട് ചെയ്തത്.
ചിലർ വടിയുടെ സഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ചിലരെ എടുത്തു കൊണ്ടുപോയാണ് വോട്ട് ചെയ്യിപ്പിച്ചത്. 85 വയസ്സു കഴിഞ്ഞവരുടെയും കിടപ്പു രോഗികളുടെയും വീടുകളിൽ എത്തി വോട്ട് ചെയ്യിപ്പിച്ചിരുന്നു. അതുകൊണ്ട് കാര്യമായ ഭിന്നശേഷിക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് സൗകര്യം ഒരുക്കാതിരുന്നതെന്നാണ് സൂചന.
മുപ്പതിലേറേ ബൂത്തുകളുള്ള മാനന്തവാടി നഗരസഭയിൽ ഒരു വീൽ ചെയറാണ് ലഭ്യമായത്. ഇതാകട്ടെ ആവശ്യമായ സ്ഥലങ്ങളിൽ വാഹനത്തിൽ എത്തിച്ചു കൊടുക്കുകയായിരുന്നു. വീൽചെയർ കൊണ്ട് പൊല്ലാപ്പ് പിടിച്ചത് റവന്യൂ ജീവനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.