ക​ള്ളവോ​ട്ടി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ

മു​ട്ടി​ൽ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൂ​ളി​ങ് ബൂ​ത്തി​ലെ​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് വോ​ട്ട് ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ടി. അ​ഷ്റ​ഫി​ന്റെ വോ​ട്ടാ​ണ് അ​ദ്ദേ​ഹം ബൂ​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മ​റ്റാ​രോ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് അ​ഷ​റ​ഫ് വോ​ട്ട് ചെ​യ്യാ​നാ​യി മു​ട്ടി​ൽ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ 70ാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ വോ​ട്ട് ചെ​യ്യാ​ൻ സ്ലി​പ്പ് ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വോ​ട്ട് ചെ​യ്ത​താ​യി ഓ​ഫി​സ​ർ അ​റി​യി​ച്ച​ത്. ത​ന്റെ വോ​ട്ട് മ​റ്റാ​രോ ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​ക്ക് അ​ഷ്റ​ഫ് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഏ​ജ​ന്റു​മാ​രാ​യി ബൂ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രെ​ല്ലാം അ​ഷ്റ​ഫി​നെ വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​ത്ത​റി​യു​ന്ന​വ​രാ​ണ്. എ​ന്നി​ട്ടും ത​ന്റെ പേ​രി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ഡോ. ​അ​ഷ്റ​ഫ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ത​ന്റെ വോ​ട്ട് മ​റ്റാ​രോ ചെ​യ്ത​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം. ടെ​ണ്ട​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം റ​സീ​റ്റു​മാ​യി ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റു​ടെ ഓ​ഫി​സി​ലെ​ത്തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഫ​സ്​​റ്റ് പോ​ളി​ങ് ഓ​ഫി​സ​ർ, പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ കൃ​ത്യ​വി​ലോ​പ​മാ​ണ് വോ​ട്ട് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​ന്റെ വോ​ട്ട് അ​പ​ഹ​രി​ച്ച​യാ​ളെ ക​ണ്ടെ​ത്തി ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - School principal takes legal action against fake votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.