അ​പ​ക​ടം ന​ട​ന്ന കി​ണ​ർ

സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​തെ വൈ​​ത്തി​​രി​​യി​​ലെ കി​​ണ​​ർ നിർമാണം; പ​ണി​ക്കി​ടെ ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴിലാ​ളി മ​രി​ച്ചു

വൈ​ത്തി​രി: വൈ​ത്തി​രി ക​രി​മ്പ​ൻ​ക​ണ്ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ന് വേ​ണ്ടി നി​ർ​മി​ക്കു​ന്ന കി​ണ​ർ ജോ​ലി​ക്കി​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​ത് സു​ര​ക്ഷാ​മു​ൻ​ക​രു​ത​ൽ ഇ​ല്ലാ​ത്ത​തു കാ​ര​ണ​മെ​ന്നു ആ​ക്ഷേ​പം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ അ​ഹ​ദു​ർ റ​ഹ്മാ​നാ​ണ് (35) ത​ല​യി​ൽ പാ​റ​ക്ക​ല്ല് പ​തി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

ക​രി​മ്പ​ൻ​ക​ണ്ടി​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​യി​ല​ത്തോ​ട്ടം ലീ​സി​നെ​ടു​ത്തു തു​ട​ങ്ങു​ന്ന റി​സോ​ർ​ട്ടി​ന് വേ​ണ്ടി നി​ർ​മി​ക്കു​ന്ന കി​ണ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ലി​യ വ്യാ​പ്തി​യു​ള്ള കി​ണ​റി​ന​ടി​യി​ൽ ഹെ​ൽ​മ​റ്റ്‌ പോ​ലും ധ​രി​ക്കാ​തെ​യാ​ണ് നാ​ലു​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത്. സേ​ഫ്റ്റി ഷൂ ​പോ​ലും ഇ​വ​ർ ധ​രി​ച്ചി​രു​ന്നി​ല്ല. കി​ണ​റി​ന​ടി​യി​ലെ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് റ​ബ​ർ​കു​ട്ട​യി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ക്രെ​യി​നി​ന്റെ ഹു​ക്ക​ഴി​ഞ്ഞു പാ​റ​ക്ക​ല്ല് കി​ണ​റി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ല് പ​തി​ച്ചു അ​ഹ​ദു​ർ റ​ഹ്മാ​ന്റെ ത​ല​പൊ​ട്ടി ത​ല​ച്ചോ​റ് പു​റ​ത്തു​ചാ​ടി. മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കി​ല്ല. ഇ​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​ടു​ത്തു​ള്ള താ​മ​സ​ക്കാ​രും മ​റ്റും ഇ​യാ​ളെ പു​റ​ത്തി​ച്ചു വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. കി​ണ​റി​ന്റെ അ​ടി​യി​ൽ മു​ഴു​വ​നും ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​റ​ക​ൾ പൊ​ട്ടി​ച്ച​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. തോ​ട്ട ഉ​പ​യോ​ഗി​ച്ച് പ​റ പൊ​ട്ടി​ച്ച​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മു​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ ക​രാ​റു​കാ​രാ​ണ് റി​സോ​ർ​ട്ടി​ന്റെ​യും കി​ണ​റി​ന്റെ​യും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ വൈ​ത്തി​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.  

Tags:    
News Summary - Construction of well in Vythiri without any safety measures; Another state worker died during the work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.