കൽപറ്റ എസ്.കെ.എം.ജെ.ഹൈസ്കൂളിൽ നിന്ന് പോളിങ് സാമഗ്രികൾ വാങ്ങി ബൂത്തിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ

ജില്ലയില്‍ 715 പോളിങ് ബൂത്തുകൾ

കൽപറ്റ: നിശബ്ദപ്രചാരണത്തിനിടെ അവസാന വോട്ടുറപ്പിക്കലിന്റെ തിരക്കിലായിരുന്നു ബുധനാഴ്ചയും സ്ഥാനാർഥികളും മുന്നണികളും. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെയാണ് ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരും ഒരു പൊലീസ് ഓഫീസറുമാണ് ബൂത്തിലുണ്ടാകുക. പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ള ഇടങ്ങളില്‍ ഒരു ലൊക്കേഷനില്‍ ഒരു മൈക്രോഒബ്‌സര്‍വറും ഉണ്ടാകും.

ജില്ലയില്‍ 715 പോളിങ് ബൂത്തുകളാണുള്ളത്. പൂർണമായും ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. സെക്ടര്‍ ഓഫിസര്‍മാര്‍ ഓരോ ബൂത്തും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, ചെലവ് നിരീക്ഷക കനിക ഹസിജ, പൊലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത്, ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവര്‍ പോളിങ് സാമഗ്രികളുടെ വിതരണം നിരീക്ഷിച്ചു. 

Tags:    
News Summary - District to have 715 polling booths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.