പൊതുസ്ഥലത്ത് റെയിൽവേ മാലിന്യം തള്ളുന്നു

ആറ്റിങ്ങൽ: പഴയ ദേശീയപാതക്ക് അരികിൽ റെയിൽവേ യാർഡിൽനിന്നുള്ള മാലിന്യം തള്ളുന്നു. നാട്ടുകാർ ദുരിതത്തിൽ. കിഴുവിലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അരികത്ത് വാറിൽ മാമം പഴയ പാലത്തിന് സമീപം സിമന്റ് ഗോഡൗണിന് അരികിലാണ് പ്ലാസ്റ്റിക് അടക്കം മാലിന്യനിക്ഷേപം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം, സംഗങ്ങളായ സജി പാറക്കാട്, അഞ്ചു, അൽ അമീൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ റെയിൽവേയുടെ കൊച്ചുവേളിയിലെ യാർഡിൽനിന്ന് എത്തിച്ച മാലിന്യമാണെന്ന് കണ്ടെത്തി. ആറുമാസം മുമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിച്ചവർക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നതായി ഹെൽത്ത്‌ ഇൻസ്പെക്ടർ റോഷി അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Railways dumping waste in public places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.