നെ​ടു​ങ്ങ​ണ്ട അ​രി​യി​ട്ട​കു​ന്ന് ചെ​മ്പ​ക​ത്ത​റ 

കുമാരനാശാന്‍റെ ചെമ്പകത്തറ അവഗണനയിൽ

ആറ്റിങ്ങൽ: മഹാകവി കുമാരനാശാന്‍റെ സ്മൃതികൾ ഉറങ്ങുന്ന ചെമ്പകത്തറ അവഗണിക്കപ്പെടുന്നു. സാംസ്കാരിക കേന്ദ്രമാകേണ്ട സ്ഥലം കാടുപിടിച്ച അവസ്ഥയിലാണ്. കുമാരനാശാൻകവിതകൾ രചിച്ച അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലുള്ള സ്ഥലമാണ് അരിയിട്ടകുന്ന് ചെമ്പകത്തറ.

കടലോര മേഖലയിലെ ഉയർന്ന പ്രദേശമാണിത്. പ്രശസ്തമായ പല കൃതികളും കവിതകളും എഴുതാൻ കുമാരനാശാൻ ചെമ്പകച്ചുവട് ഉപയോഗിച്ചു. കവിതകളിൽ പലയിടത്തും ചെമ്പകപ്പൂവിന്റെ ഗന്ധവും സാന്നിധ്യവും കടന്നുവരുന്നതിന് പിന്നിൽ ഈ സ്ഥലത്തിന് സ്വാധീനമുണ്ട്. എം.എം.ജി എൽ.പി.സ്കൂൾ വളപ്പിലാണ് നിലവിൽ ചെമ്പകത്തറ. സ്ഥിരമായ പരിപാലന സംവിധാനങ്ങൾ ഇല്ലാത്തതാണ് നിലവിൽ നേരിടുന്ന പ്രശ്നം.

മുൻകാലങ്ങളിൽ സാംസ്കാരിക കൂട്ടായ്മകളുടെ വേദിയായി ചെമ്പക ചുവടുകൾ മാറിയിട്ടുണ്ട്. നിലവിൽ അതിനുള്ള സൗകര്യങ്ങളും അനുമതികളും ഇല്ല. ചെമ്പകത്തറയും പരിസരങ്ങളും കാടുപിടിക്കുന്ന അവസ്ഥയിലാണ്.

നവകേരളം കർമപദ്ധതിയുടെ ഭാഗമായിഗ്രീൻ ടൂറിസം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ചരിത്രസ്മാരകത്തെ മാലിന്യമുക്തമാക്കിയിരുന്നു. പ്രകൃതി സൗഹൃദ ഗ്രീൻ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. കായിക്കര ആശാൻ സ്മാരകം, അഞ്ചുതെങ്ങ് കോട്ട എന്നിവയോടൊപ്പം സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു പ്രധാന ഇടമാണിത്. 

Tags:    
News Summary - Kumaranasan's copperplate is neglected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.