വനംവകുപ്പിൽ താഴെത്തട്ടിലേക്കും അഴിച്ചുപണി;79 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായെത്തിയ 108 ആംബുലൻസുകളുടെ പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഉടൻ നിരത്തിലിറങ്ങും. നിലവിൽ സർവീസ് നടത്തുന്ന പഴയ ആംബുലൻസുകൾ നിരത്തുകളിൽനിന്ന് പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ടെൻഡർ പ്രകാരം 335 ആംബുലൻസുകളാണ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിന്യസിക്കുക. ഹൈദരാബാദ്, ബാംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായാണ് ആംബുലൻസുകൾ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
ഐരാണിമുട്ടം ഹോമിയോ ഫാർമസി ഗ്രൗണ്ടിലും, പുലയന്നാർകോട്ട ആശുപത്രി പരിസരത്തും പാർക്ക് ചെയ്ത വാഹനങ്ങളിൽ ജീവൻരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന നടപടികളും സ്റ്റിക്കർ പതിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധനകളും വാഹന നിർമാതാക്കളുടെ ഭാഗത്തുനിന്ന് നടന്നുവരികയാണ്. പ്രീ ഡെലിവറി പരിശോധനയും അത്യാവശ്യ ജീവൻരക്ഷ ഉപകരണങ്ങളുടെ ക്രമീകരണവും പൂർത്തിയാകുന്ന മുറക്ക് മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി വാഹനങ്ങൾ സർവീസിലിറക്കും.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് വിന്യസിക്കുന്ന 335 ആംബുലൻസുകളിൽ 315 ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്), വെന്റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (എ.എൽ.എസ്), നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള ആറ് നിയോനറ്റൽ ആംബുലൻസുകൾ എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.