പവർകട്ട് പതിവായി: ബാക്കപ്പ് തേടി ജനം; ഇൻവർട്ടറിനും എമർജൻസി ലൈറ്റിനും വൻ ഡിമാൻഡ്

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി എ​പ്പോ​ൾ പോ​കു​മെ​ന്നോ എ​ത്ര​നേ​രം ക​ഴി​ഞ്ഞ് വ​രു​മെ​ന്നോ ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യം തു​ട​രു​ന്ന​തി​നി​ടെ, ഇ​ത്ര​യും നാ​ൾ വ​ലി​യ വി​ൽ​പ​ന​യി​ല്ലാ​തെ കി​ട​ന്ന എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി. വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബാ​ക്ക​പ്പ് ഒ​രു​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​ല​രും. വൈ​ദ്യു​തി പോ​യാ​ൽ ഇ​രു​ട്ടി​ലാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ഇ​ൻ​വ​ർ​ട്ട​റു​ക​ൾ വാ​ങ്ങാ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ധാ​ന വി​ൽ​പ​ന​ശാ​ലു​ക​ളി​ലെ​ല്ലാം തി​ര​ക്കാ​ണ്.

ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണി​യി​ലും പ​വ​ർ​ക​ട്ടി​ന്റെ ആ​ഘാ​തം നേ​രി​ട്ട് പ്ര​തി​ഫ​ലി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ പ​വ​ർ​ക​ട്ടി​നൊ​പ്പം ക​ടു​ത്ത ചൂ​ടും വൈ​ദ്യു​തി ബാ​ക്ക​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​തോ​ടെ പ​ല വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും ഡി​മാ​ൻ​ഡി​ന് അ​നു​സ​രി​ച്ച് സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും സാ​മ്പ​ത്തി​ക​മാ​യി മു​ന്നി​ലു​ള്ള കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു ഇ​ൻ​വ​ർ​ട്ട​റു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​ട​ത്ത​ര​ക്കാ​രും വ​ലി​യ തോ​തി​ൽ വാ​ങ്ങാ​നെ​ത്തു​ന്നു. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മു​ള്ള വീ​ടു​ക​ളി​ലാ​ണ് ഇ​ൻ​വ​ർ​ട്ട​റി​ന് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്.

വീ​ടു​ക​ൾ​ക്ക് പു​റ​മെ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക്ലി​നി​ക്കു​ക​ളും വൈ​ദ്യു​തി മു​ട​ക്കം നേ​രി​ടാ​ൻ ഇ​ൻ​വ​ർ​ട്ട​ർ വാ​ങ്ങു​ന്നു​ണ്ട്. ലി​ഥി​യം ഇ​ൻ​വ​ർ​ട്ട​റു​ക​ൾ​ക്കാ​ണ് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. ഏ​ക​ദേ​ശം 25,000 രൂ​പ മു​ത​ലാ​ണ് ലി​ഥി​യം ഇ​ൻ​വ​ർ​ട്ട​റു​ക​ളു​ടെ വി​ല. ഇ​ട​ക്കി​ടെ​യു​ള്ള പ​വ​ർ​ക​ട്ട് പ​തി​വാ​യ​തോ​ടെ സ്റ്റെ​ബി​ലൈ​സ​റു​ക​ളു​ടെ വി​ൽ​പ​ന​യും വ​ർ​ധി​ച്ചു. വൈ​ദ്യു​തി വോ​ൾ​ട്ടേ​ജി​ലെ വ്യ​തി​യാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണി​ത്. എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ​ക്കും റീ​ചാ​ർ​ജ​ബി​ൾ ഫാ​നു​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ലും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചു. 600 രൂ​പ മു​ത​ലാ​ണ് റീ​ചാ​ർ​ജ​ബി​ൾ ഫാ​നു​ക​ളു​ടെ വി​ല. 700 മു​ത​ൽ 1,200 രൂ​പ വ​രെ​യാ​ണ് എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ളു​ടെ വി​ല.

വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​മ്പോ​ൾ അ​തി​നൊ​പ്പ​മൊ​രു ‘ബാ​ക്ക​പ്പ്’ ജീ​വി​ത​വും പ​തി​വാ​കു​ക​യാ​ണ്. പ​വ​ർ​ക​ട്ട് എ​ത്ര​കാ​ലം തു​ട​രു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ൻ​വ​ർ​ട്ട​ർ, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, റീ​ച്ചാ​ർ​ജ​ബി​ൾ ഫാ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ആ​വ​ശ്യ​മാ​യ സ്റ്റോ​ക്ക് നേ​ര​ത്തെ ത​ന്നെ ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

Tags:    
News Summary - Frequent power cuts: People seek backup options

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.