വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെയ്ത മ​നാ​ഫ്, സു​നീ​ർ

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

നെയ്യാറ്റിൻകര: ബാംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ എം.ഡി.എം.എയുമായി വന്ന രണ്ടുപേരെ അമരവിള ചെക്‌പോസ്റ്റിൽ എക്സൈസ് പിടികൂടി. കൊല്ലം സ്വദേശികളായ മനാഫ് (32), സുനീർ (28) എന്നിവരെയാണ് വാഹന പരിശോധനക്കിടെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാലര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കൊല്ലം ജില്ലയിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനായാണ് പ്രതികൾ ബാംഗളൂരുവിൽ പോയി രാസലഹരി വാങ്ങിയതെന്ന് എക്സൈസ് പറഞ്ഞു. ലഹരിവസ്തുക്കൾ ഒളിപ്പിച്ച് ആഡംബര ബസിൽ കൊല്ലം ഭാഗത്തേക്ക് വന്ന പ്രതികളെ അമരവിള ചെക്‌പോസ്റ്റിൽ എക്സൈസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

Tags:    
News Summary - Two Youths Arrested With MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.