പു​തി​യ​താ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന 108 ആം​ബു​ല​ൻ​സു​ക​ൾ

പുതിയ 108 ആംബുലൻസുകൾ ഉടൻ നിരത്തിലേക്ക്;രണ്ടാംഘട്ട പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങും. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ഴ​യ ആം​ബു​ല​ൻ​സു​ക​ൾ നി​ര​ത്തു​ക​ളി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പു​തി​യ ടെ​ൻ​ഡ​ർ പ്ര​കാ​രം 335 ആം​ബു​ല​ൻ​സു​ക​ളാ​ണ് 108 ആം​ബു​ല​ൻ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ന്യ​സി​ക്കു​ക. ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ആം​ബു​ല​ൻ​സു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ ഫാ​ർ​മ​സി ഗ്രൗ​ണ്ടി​ലും, പു​ല​യ​ന്നാ​ർ​കോ​ട്ട ആ​ശു​പ​ത്രി പ​രി​സ​ര​ത്തും പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട പ്രീ ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന​ക​ളും വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ന്നു​വ​രി​ക​യാ​ണ്. പ്രീ ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന​യും അ​ത്യാ​വ​ശ്യ ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സി​ലി​റ​ക്കും.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഇ.​എം.​ആ​ർ.​ഐ ഗ്രീ​ൻ​ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് വി​ന്യ​സി​ക്കു​ന്ന 335 ആം​ബു​ല​ൻ​സു​ക​ളി​ൽ 315 ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് (ബി.​എ​ൽ.​എ​സ്), വെ​ന്റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള 14 അ​ഡ്വാ​ൻ​സ്ഡ് ലൈ​ഫ് സ​പ്പോ​ർ​ട്ട് (എ.​എ​ൽ.​എ​സ്), ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ആ​റ് നി​യോ​ന​റ്റ​ൽ ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - New 108 ambulances soon on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.