സഞ്ചു


‎പൊലീസിനെ അക്രമിച്ച യുവാവ് അറസ്റ്റിൽ

‎നെടുമങ്ങാട്: അടിപിടി നടക്കുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അരുവിക്കര പൊലീസിന് നേരെ അക്രമം. സംഭവത്തിൽ ഹരിജൻ കോളനി വട്ടക്കുളം ബ്ലോക്ക് നമ്പർ പതിനെട്ടിൽ സഞ്ചുവിനെ (ചന്ദു - 34) പൊലീസ് സാഹസികമായി പിടികൂടി.

കഴിഞ്ഞ ദിവസം ‎രാത്രി 9.30ഓടെയാണ് സംഭവം. അടിപിടി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് അരുവിക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചു. ‎പൊലീസ് വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ പ്രതി അടിച്ചുതകർത്തതായി പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജ്യോതി ജി.യെ പിടിച്ചുതള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. ‎‎തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാൾ അക്രമാസക്തനായെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Police Attacked During Fight Call in Nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.