തിരുവനന്തപുരം: വാടകക്കെടുത്ത കാറുമായി മുങ്ങിയ കേസിൽ അന്തർസംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യകണ്ണികളായ നാലുപേരെ വിഴിഞ്ഞം പൊലീസ് പിടികൂടി.
പത്തനംതിട്ട മല്ലപ്പള്ളി വെള്ളയിൽ ജോയ്സ് വില്ലയിൽ എസ്. ജോയൽ (25), ഇടുക്കി പീരുമേട് മേമല ജങ്ഷനു സമീപം അമ്മു ഭവനിൽ സാബിർ (21), തൃശൂർ പുല്ലൂർ കൊല്ലാടി ക്ഷേത്രത്തിന് സമീപം മനംപള്ളി ഹൗസിൽ പ്രണവ് (31), തമിഴ്നാട് തിരുനെൽവേലി പാളയംകോട്ട വില്ലേജിൽ ത്രിമാന നയനാർ സ്ട്രീറ്റിൽ ഹൗസ് നമ്പർ 24ൽ നമ്പി രാജൻ (24) എന്നിവരാണ് പിടിയിലായത്.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി മൈക്കിളിന്റെ കാർ ജോയൽ വാടകക്ക് വാങ്ങി കടന്നുകളയുകയായിരുന്നു. സുഹൃത്തുക്കളായ സാബിറിന്റെയും പ്രണവിന്റെയും സഹായത്തോടെ മധുരയിലെ കാർ മോഷണസംഘം ഉടമ നമ്പി രാജന് കാർ കൈമാറി. നമ്പി രാജൻ കാർ മാറ്റാൻ ശ്രമിക്കവേയാണ് പൊലീസിന്റെ വലയിൽ അകപ്പെട്ടത്. ജോയലും സാബിറും മുമ്പും വാഹനം മോഷ്ടിച്ച് വിറ്റിട്ടുണ്ട്. പ്രണവ് കാപ കേസ് പ്രതിയാണ്.
ജോയലിനെയും സാബിറിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീണ്ടെടുത്ത കാർ നടപടികൾക്കുശേഷം ഉടമക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.