ഉറക്കംകെട്ട്​ നാട്ടുകാർ; ചൂട്​ കൂടി, പാമ്പ്​ ശല്യവും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ചൂ​ട്​ കൂ​ടി​യ​തോ​ടെ വീ​ടു​ക​ൾ​ക്കു​ള്ളി​ലും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും പാ​മ്പ്​ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്നു​പേ​രാ​ണ്​ പാ​മ്പു​ക​ടി​യേ​റ്റ്​ സം​സ്ഥാ​ന​ത്ത്​ മ​രി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 18 മ​ര​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. സാ​ധാ​ര​ണ ഒ​ക്​​ടോ​ബ​ർ- ന​വം​ബ​ർ മാ​സം മു​ത​ലാ​ണ്​ പാ​മ്പു​ക​ളെ കൂ​ടു​ത​ലാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും മ​റ്റും വ്യാ​പ​ക​മാ​യി കാ​ണു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം മ​നു​ഷ്യ​ർ​ക്കു​പോ​ലും താ​ങ്ങാ​ൻ പ​റ്റാ​ത്ത​വി​ധം ചൂ​ട്​ കൂ​ടു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളും ത​ണു​പ്പു​ള്ള സ്ഥ​ല​ങ്ങ​ൾ തേ​ടി ഇ​റ​ങ്ങു​ന്ന​തും പ​തി​വാ​യി.

വ​നം​വ​കു​പ്പി​ന്‍റെ സ​ർ​പ ആ​പ്പി​ലേ​ക്ക്​ 1000- 1500 കോ​ളു​ക​ളാ​ണ്​ വ​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ 1500- 2000 കോ​ളു​ക​ൾ വ​രെ​യാ​ണ്​ എ​ത്തു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ലൈ​സ​ൻ​സു​ള്ള വ​ള​ണ്ടി​യ​ർ​മാ​ർ നേ​രി​ട്ട്​ എ​ത്തി​യു​ള്ള പാ​മ്പ്​ പി​ടി​ത്ത​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്​ കൂ​ടി ക​ണ​ക്ക്​ കൂ​ട്ടു​മ്പോ​ൾ സം​ഖ്യ ഇ​തി​ലും ഉ​യ​രും. ഒ​ക്​​ടോ​ബ​ർ- ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​​ലാ​ണ്​ പാ​മ്പു​ക​ൾ കൂ​ടു​ത​ലാ​യി ഇ​ണ​ചേ​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ്​ പ​ക​ൽ​സ​മ​യ​ത്തു​പോ​ലും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മൂ​ർ​ഖ​ൻ, വെ​ള്ളി​ക്കെ​ട്ട​ൻ, അ​ണ​ലി എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ഇ​വ​യെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ്​ പ​റ​യു​ന്നു. 2025-ഏ​പ്രി​ൽ മു​ത​ൽ 2026 മാ​ർ​ച്ചു​വ​രെ​യു​ള്ള ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ 18 പാ​മ്പ്​ ക​ടി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. അ​ത​രി​ന്​ ശേ​ഷ​മു​ള്ള ക​ണ​ക്കി​ലും വ​ലി​യ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 2030 ഓ​ടെ കേ​ര​ള​ത്തി​ൽ പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​​ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും മ​ര​ണ​ങ്ങ​ളും ഇ​പ്പോ​ഴും വ​ർ​ധി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത്​ മാ​ത്ര​മ​ല്ല, ഇ​പ്പോ​ൾ മ​ഴ​ക്കാ​ല​ത്തും പാ​മ്പ്​ ശ​ല്യം കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്. ഭ​യം​വേ​ണ്ട, ജാ​ഗ്ര​ത​മ​തി​യെ​ന്ന്​ പ​റ​യു​​മ്പോ​ഴും കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്​ മേ​ഖ​ല​ക​ളി​ൽ പെ​രു​മ്പാ​മ്പാ​മ്പാ​ണ്​ ഭീ​ഷ​ണി.​ ഇ​വി​ടെ പെ​രു​മ്പാ​മ്പി​നെ കൊ​ണ്ട്​ പൊ​റു​തി​മു​ട്ടു​ക​യാ​ണ്​ സ്ഥ​ല​വാ​സി​ക​ളും വ​നം​വ​കു​പ്പും.

ആ​ര്യ​നാ​ട്​​: ക​ഴി​ഞ്ഞ ദി​വ​സം നാ​ല്​ പെ​രു​മ്പാ​മ്പു​ക​ളെ​യാ​ണ്​ നെ​ടു​മ​ങ്ങാ​ട്​ മേ​ഖ​ല​യി​ൽ​നി​ന്ന്​ വ​നം​വ​കു​പ്പ്​ പി​ടി​കൂ​ടി കാ​ട്ടി​ൽ വി​ട്ട​ത്. നെ​ടു​മ​ങ്ങാ​ട്, കു​റ്റി​ച്ച​ൽ, ആ​ര്യ​നാ​ട്, കോ​ട്ടു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പെ​രു​മ്പാ​മ്പു​ക​ളെ പ​രു​ത്തി​ള്ളി വ​നം​വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി​യ​ത്. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച്​ ഓ​ഫി​സി​ലെ ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​റും സ്​​നേ​ക്ക്​ റെ​സ​ക്യൂ​വ​റു​മാ​യ രോ​ഷ്​​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ്​ ഇ​വ​യെ പി​ടി​കൂ​ടി​യ​ത്.

മി​ക്ക​തും ദു​ഷ്ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ​വെ​ള്ളം ഒ​ഴു​കു​ന്ന തോ​ട്ടി​ൽ നി​ന്ന്​ ഏ​താ​ണ്ട്​ 35- 40 കി​ല​യോ​ളം ഭാ​രം​വ​രു​ന്ന പെ​രും​മ്പാ​മ്പി​നെ ക​രി​ങ്ക​ൽ കെ​ട്ട്​ പൊ​ളി​ച്ചാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. 

Tags:    
News Summary - heat and snakes are a nuisance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.