വർക്കല: 17 വർഷത്തിനുശേഷം ഇടവ പഞ്ചായത്തിലെ കാക്കുളം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി. സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിടത്തിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് വിത്തുവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത എസ്. നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി. സതീശൻ, ഹർഷാദ് സാബു, ബിന്ദു വി, പഞ്ചായത്തംഗങ്ങളായ ഷീബ ആർ, ദിവ്യ സി, ശ്രീദേവി എസ്, ജെസി ബി, എം. മുരളീധരൻനായർ, കൃഷി അസി. ഡയറക്ടർ എം. പ്രേമവല്ലി, കൃഷി ഓഫിസർ സോണിയ, ജവഹർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ തുടങ്ങിയവർ സംബന്ധിച്ചു. കാപ്ഷൻ സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിടത്തിലേക്ക്' പദ്ധതിയുടെ ഭാഗമായി ഇടവ പഞ്ചായത്തിലെ കാക്കുളം ഏലായിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് വിത്തുവിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.