കുപ്രസിദ്ധ ഗുണ്ട എം.ഡി.എം.എയുമായി പിടിയിൽ

ക​ഠി​നം​കു​ളം: സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ൽ. ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ സ്വ​ദേ​ശി തം​ബു​രു എ​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (27) റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കാ​പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി മൂ​ന്നു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ വി​ഷ്ണു പ്ര​തി​യാ​യി. പ്ര​തി​യെ ക​ഠി​നം​കു​ളം പൊ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളി​ൽ​നി​ന്ന് 2.2ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​യി ഇ​ട​പാ​ടു​കാ​ര​നെ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ധ​ശ്ര​മ​വും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Notorious gangster arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.