പൂന്തുറ: ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പള്ളിവിളാകം പുരയിടം ടി.സി 47 / 214ല്‍ ബിനു (33), ഐ.ഡി.പി കോളനി ടി.സി 69 / 1268ല്‍ ബെനാന്‍സ് (28), ബിനോജ് (29), ബൈജു (24) എന്നിവരാണ് പിടിയിലായത്.
പള്ളിയില്‍ നടന്ന ഡി.ജെ പരിപാടിക്കിടെ പ്രതികള്‍ മോശമായി പെരുമാറിയത് പരാതിക്കാരിയുടെ സഹോദരങ്ങള്‍ ചോദ്യംചെയ്തിരുന്നു. ഇതിലുളള വിരോധത്തെത്തുടര്‍ന്ന് ഏപ്രില്‍ 12ന് പുലര്‍ച്ച എട്ടുപേരടങ്ങിയ സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി പരാതിക്കാരിയെയും ഭര്‍ത്താവിനെയും മക്കളെയും സഹോദരങ്ങളെയും അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.