തിരുവനന്തപുരം: നാടൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനും വിൽപനക്കുമായി പുതിയ 1000 ഹോർട്ടി സ്റ്റോറുകളുമായി ഹോർട്ടികോർപ്. നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന നിലയിൽ വിപുലമായ ഹോർട്ടി ബസാർ ആരംഭിക്കാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അനക്സ് ഹാളിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾക്ക് രൂപംനൽകി. ഹോർട്ടികോർപ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാലിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയിലൂടെ ഉൽപാദനം വർധിപ്പിക്കുമ്പോൾ കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിൽപന നടത്തി കർഷകരെ സഹായിക്കാൻ സജ്ജമാകണമെന്ന് മന്ത്രി പറഞ്ഞു. ഹോർട്ടി ബസാർ, ഹോർട്ടി സ്റ്റോറുകൾ എന്നിവക്ക് പുറമേ ഗുണനിലവാരമുള്ള ഫലവൃക്ഷത്തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ അഗ്രി ഫാമുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിക്കാനും തേൻ വിൽപനക്കായി ഹണി ബങ്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഹോർട്ടികോർപ്പിൻെറ പുതിയ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, ഹോർട്ടികോർപ് എം.ഡി ജെ. സജീവ് എന്നിവരും ഹോർട്ടികോർപ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.