കിളിമാനൂരിൽ ജലനടത്തവും ജലസഭയും

കിളിമാനൂർ: 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കിളിമാനൂർ പഞ്ചായത്തുതല ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. മലയാമഠം ഊരൂട്ടുമണ്ഡപം ക്ഷേത്ര ത്തിന്സമീപം കൂടിയ യോഗം പ്രസിഡൻറ് ടി.ആർ. മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. ജയകാന്ത്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ ജി.ബിന്ദു, എസ്.ജോഷി, എം.എൻ. ബീന, സൂപ്രണ്ട് അശ്വതി, എ.ഇ. ദേവി, ആർ.പി. ബിന്ദുതിലകൻ എന്നിവർ സംസാരിച്ചു. ഊരൂട്ടുമണ്ഡപക്ഷേത്രത്തിന് സമീപത്തുനിന്ന്​ തുടങ്ങി ചൂട്ടയിൽ തോടിനടുത്ത് സമാപിച്ച ജലനടത്തത്തിൽ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.