ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി സമർപ്പിച്ച മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിനുള്ള രണ്ടാം ഘട്ട ഫയൽ അദാലത്ത് ചൊവ്വാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. പെർമിറ്റ്, നമ്പറിങ്, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റു ഓഫീസുകളിലേക്ക് അയയ്‌ക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പാക്കും. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നതിന് പഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടനമെന്ന് പ്രസിഡന്‍റ് ആർ.മനോന്മണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.