വിതുര: പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി സഖാക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റാനും അഴിമതിയിലൂടെ കോടികൾ കൊള്ളയടിക്കാനുമാണ് കെ.എസ്.ആർ.ടി.സിയെ തകർത്ത് ഉപകമ്പനികൾ ഉണ്ടാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആരോപിച്ചു. ഡിപ്പോകൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപന്റെ നേതൃത്വത്തിൽ കല്ലാർ മുതൽ കാട്ടാക്കട വരെ നടക്കുന്ന സമരയാത്ര വിതുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി അരുവിക്കര റീജനൽ പ്രസിഡൻറ് അരുവിയോട് സുരേന്ദ്രൻ അധ്യക്ഷനായി. സി.എസ്. വിദ്യാസാഗർ, എം.ആർ. ബൈജു, മേമല വിജയൻ, വിഷ്ണു ആനപ്പാറ, ജി.ഡി. ഷിബുരാജ്, ജെയിൻ പ്രകാശ്, അജയകുമാർ, ശ്രീക്കുട്ടി സതീഷ്, വെള്ളനാട് ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ കാട്ടാക്കടയിൽ സമാപിച്ചു. കാപ്ഷൻ: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ നയിക്കുന്ന സമരയാത്ര ഡി.സി.സി പ്രസിഡൻറ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.