​െഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ​െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒഴിവുണ്ട്. അതത്​ വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്​.ഡി എന്നിവ അഭികാമ്യം) യോഗ്യതയുണ്ടാകണം. അപേക്ഷകൾ http://www.gecbh.ac.in വഴി സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ്​ 26. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484. മാർക്കറ്റിങ്​ മാനേജർ ഒഴിവ് തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്​ കീഴിലെ കേരള കാഷ്യൂ ബോർഡിന്‍റെ തിരുവനന്തപുരം ഓഫിസിൽ മാനേജർ (മാർക്കറ്റിങ്​) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, രണ്ട്​ വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.net.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.