അപകട മരണം: രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തിരുവനന്തപുരം: ഇരുച​ക്രവാഹന അപകടത്തിൽ മരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്​ രണ്ടു​ കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്​. കെ.എസ്​.ഇ.ബി സൂപ്രണ്ടായിരുന്ന ഷിജു ആറിന്‍റെ ആശ്രിതർക്കാണ്​ 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ വാഹന അപകട ക്ലെയിം കോടതിയുടെ ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിന്​ പട്ടത്തുനിന്നും മരപ്പാലത്തേക്ക്​ അതിവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഷിജുവിനുവേണ്ടി അഡ്വ. ഹെൻട്രി തോമസ്, അഡ്വ. സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.