*രാത്രി വൈകിയും തിരച്ചിൽ അഞ്ചൽ: വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരനെ കാണാതായി. തടിക്കാട് കാഞ്ഞിരത്തറ ചണ്ണക്കാപൊയ്കയിൽ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഈസമയം മാതാവ് ഗാർഹിക ജോലികളിലായിരുന്നു. ഇതിനിടെ കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരിയും മാതാവും വീടിന്‍റെ പിന്നാമ്പുറത്ത് പോയി മടങ്ങിയെത്തിയപ്പോൾ അഫ്രാനെ കാണാതാവുകയായിരുന്നു. വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പരിസരവാസികളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചൽ പൊലീസും പുനലൂരിൽനിന്ന് എത്തിയ ഫയർഫോഴ്സും പരിസരത്തെ കിണറുകളിലും കുറ്റിക്കാടുകളിലും തിരച്ചിൽ നടത്തി. രാത്രി പത്തോടെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.