മുട്ടിൽ മരംമുറി: കുമ്മനത്തി‍െൻറ ഹരജി ലോകായുക്ത തള്ളി

മുട്ടിൽ മരംമുറി: കുമ്മനത്തി‍ൻെറ ഹരജി ലോകായുക്ത തള്ളി തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ സമർപ്പിച്ച ഹരജി ലോകായുക്ത ഡിവിഷൻ ബെഞ്ച്​ തള്ളി. മുൻമന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു എന്നിവർക്കും ചീഫ്‌ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ നൽകിയ ഹരജിയാണ്​ ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്ത ജസ്റ്റിസ്‌ ഹാറൂൺ അൽ റഷീദ്‌ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ തള്ളിയത്‌. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേസിൽ വിശദമായി വാദം കേട്ട ലോകായുക്ത അധികാര ദുർവിനിയോഗം നടത്തിയതിനും നിയവിരുദ്ധമായ കാര്യങ്ങളും ജനപ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ലെന്ന്​ നിരീക്ഷിച്ചാണ്‌ കേസ്‌ തള്ളിയത്‌. സർക്കാറിന്‌ വേണ്ടി സ്​പെഷൽ ഗവ. പ്രോസിക്യൂട്ടർ പാതിരിപ്പള്ളി എസ്‌. കൃഷ്‌ണകുമാരി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.