തിരുവനന്തപുരം: സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾക്ക് ആധുനിക പരിശീലനം നൽകാൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുമെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ചെയർമാൻ കെ.എൻ. ഗോപിനാഥ് അറിയിച്ചു. കയറ്റിറക്കിന് ഉപയോഗിക്കുന്ന ആധുനിക യന്ത്രസംവിധാനങ്ങളിൽ ഉൾപ്പെടെ പരിശീലനമുണ്ടാകും. തലച്ചുമടായി മാത്രം ജോലി ചെയ്യുന്നതിനപ്പുറം പുതിയ മേലകളിൽ അറിവു പകരുന്നതാകും ഇത്. കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളടക്കം ഉൾക്കൊള്ളിച്ചാണ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത്. തൊഴിലാളികൾക്കും നേതാക്കൾക്കും പുതിയ ലേബർ കോഡിൽ അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് മികച്ച ജീവനക്കാരെ ലഭ്യമാക്കാൻ റിക്രൂട്ട്മെന്റ് സെൽ ആരംഭിക്കും. സ്ഥാപനം ആവശ്യപ്പെടുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിജ്ഞാപനം ചെയ്ത് ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.