ട്രെയിൻ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

മൊബൈൽ ഫോണിലൂടെ സംസാരിച്ച് നടക്കവെ, ശാസ്താംകോട്ട : ചെവിയിൽ ഹെഡ്സെറ്റ് തിരുകി മൊബൈൽ ഫോണിലൂടെ സംസാരിച്ച് നടക്കവെ, . യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പടിഞ്ഞാറെ കല്ലട കോതപുരം പതിയിൽ വീട്ടിൽ പരേതനായ പ്രഭാകരൻ - ഇന്ദിര ദമ്പതികളുടെ മകൻ പ്രശാന്താണ്​ (32) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ കാരാളിമുക്ക് തലയിണക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രശാന്ത്, പ്രവീൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.