തിരുവനന്തപുരം: പൂന്തുറ കോർദോവ ഹയർ സെക്കൻഡറി സ്കൂളിൽ പൂന്തുറ കോർദോവ ഹയർ സെക്കൻഡറി സ്കൂളിലെ ലോകപരിസ്ഥിതി ദിനാഘോഷം അമ്പലത്തറ വാർഡ് കൗൺസിലർ സുലോചനൻ വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകിയും സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടും ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എം. ഷാഫി, വൈസ് പ്രിൻസിപ്പൽ സുജ. എസ്. കുമാർ, അധ്യാപക പ്രതിനിധികളായ അനിൽകുമാർ, റജീന, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കവിതാലാപനം, പ്രസംഗം, വിഷയാവതരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.