അണ്ടത്തോട് തങ്ങൾപ്പടിയിലെ കെ.ഇ. ഉസ്മാന്റെ വീട്ടിലെ സ്റ്റോർ റൂമിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന നാടോടി യുവതികളുടെ സി.സി.ടി.വി ദൃശ്യം
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ വീടുകളിൽ കയറി മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീടിന്റെ പുറകുവശത്തെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഫാനുകൾ, അനേകം പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ, അലുമിനിയം ഡോർ എന്നിവയാണ് സംഘം മോഷ്ടിച്ചത്. വീട്ടുകാർ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന നട്ടുച്ച നേരത്താണ് മോഷണം നടന്നത്. മോഷണം നടത്താൻ ഇവർ എത്തുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പഴയ സാധനങ്ങളും ആക്രിയും വാങ്ങാനെന്ന വ്യാജേനയാണ് പ്രദേശത്തെ വീടുകളിൽ എത്തുന്നത്. തുടർന്ന് വീട്ടുകാരുടെ ശ്രദ്ധ മാറുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങൾ കവരുകയാണ് രീതി. മോഷ്ടിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഇവർക്ക് സഹായിയായി നാടോടി വിഭാഗത്തിൽപ്പെട്ട യുവാക്കളും വാഹനങ്ങളുമായി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മുമ്പും ഈ വീട്ടിലും പരിസരത്തെ മറ്റ് വീടുകളിലും സമാനരീതിയിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. ആളില്ലാത്ത സമയം നോക്കിയും ഇത്തരം സംഘങ്ങൾ എത്തുന്നതായി പരാതിയുണ്ട്. നാടോടി സംഘങ്ങളുടെ തുടർച്ചയായ മോഷണങ്ങളിൽ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.