വടക്കേപ്പാട്ട് പാടശേഖരത്തിലെ മുണ്ടകൻ കൃഷി മോട്ടോർ പുരക്ക് അനുമതിയായി

ചെ​റു​തു​രു​ത്തി: ‘മ​ഴ ല​ഭി​ച്ചി​ല്ല; വ​ട​ക്കേ​പ്പാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ത്ത് ഏ​ക്ക​റോ​ളം മു​ണ്ട​ക​ൻ കൃ​ഷി ഉ​ണ​ക്ക ഭീ​ഷ​ണി​യി​ൽ’ എ​ന്ന മാ​ധ്യ​മം വാ​ർ​ത്ത ഗു​ണം ക​ണ്ടു. പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ർ​ന്ന് കൃ​ഷി​ക്കാ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ടി​യ​ന്ത​ര​മാ​യി മോ​ട്ടോ​ർ പു​ര പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി. ഇ​തി​ന്റെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു. പ​ണി ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ദി​വ​സം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ തു​ക ഉ​പ​യോ​ഗി​ച്ച് പ​ത്ത് എ​ച്ച്.​പി മോ​ട്ടോ​ർ വാ​ങ്ങി​ക്കാ​നും കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞ സ്ഥ​ല​ത്ത് മോ​ട്ടോ​ർ വെ​ക്കാ​നും തീ​രു​മാ​നി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് രേ​ഖാ​മൂ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്റ് സ​ന്ദീ​പ് കൊ​ന്ന​നാ​ത്തും കൃ​ഷി​ക്കാ​രോ​ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ഞ്ഞാ​ൾ അ​തി​രാ​ത്ര​ഭൂ​മി എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ട​ക്കേ​പ്പാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ഏ​ക​ദേ​ശം പ​ത്ത് ഏ​ക്ക​റോ​ളം​മു​ണ്ട​ക​ൻ കൃ​ഷി ഉ​ണ​ക്ക ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ക​ണ്ട​ത്തി​ൽ ന​ട്ടു​ണ്ടാ​ക്കി​യ ഞാ​റി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭൂ​മി വി​ണ്ടു​കീ​റാ​ൻ തു​ട​ങ്ങി​യ​താ​യും ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Tags:    
News Summary - Mundakan paddy farming at Vadakkepattu field: Approval granted for motor shed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.