നാ​ട്ടി​ക​യി​ൽ ത​ടി ലോ​റി​യി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

അപകടം ഒഴിയാതെ എൻ.എച്ച് 66: ത​ടി​ലോ​റി​യു​ടെ പി​റ​കി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ലെ ​നാ​ട്ടി​ക സെ​ന്റ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​യു​ടെ പി​റ​കി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു ക​യ​റി. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ ക​ണ്ണൂ​ർ സ്വ​ദേ​ശി സി​ദ്ദീ​ഖി​ന് (44) കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്‌​സും ചേ​ർ​ന്ന് പ​ണി​പ്പെ​ട്ടാ​ണ് ടാ​ങ്ക​ർ ലോ​റി​യു​ടെ കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ച് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തെ​ങ്കി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ മ​ദ്യ​പാ​ന​വും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് ബാ​റു​ക​ൾ പാ​ടി​ല്ലെ​ന്ന നി​യ​മം കാ​റ്റി​ൽ പ​റ​ത്തി പാ​ത​യോ​ര​ത്ത് മു​ട്ടി​നു മു​ട്ടി​ന് ബാ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​ത് ഡ്രൈ​വ​ർ​മാ​രു​ടെ മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ൻ.​എ​ച്ച് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​വേ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, സ്പീ​ഡ് ഡി​വൈ​ഡ​ർ, ഹ​മ്പു​ക​ൾ, സു​ര​ക്ഷാ മാ​ർ​ക്കു​ക​ൾ, ദി​ശാ ബോ​ർ​ഡു​ക​ൾ, വേ​ഗ​പ​രി​ധി ബോ​ർ​ഡു​ക​ൾ, എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ക്ക​ൽ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത​ക​ൾ തു​ട​ങ്ങി എ​ല്ലാ ജോ​ലി​ക​ളും ഒ​ച്ചി​ന്റെ വേ​ഗ​ത​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള കാ​ന​ക​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.

എ​ന്തെ​ങ്കി​ലു​മൊ​ക്കെ ത​ട്ടി​ക്കൂ​ട്ടി 95 ശ​ത​മാ​നം പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട് കൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ക​മ്പ​നി​ക്ക് ഉ​ട​ൻ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​നു​ള്ള ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. മോ​ഹ​ന​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Accidents continue on NH 66: Tanker lorry hits timber truck from behind, driver injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.