Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണു
ചാവക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു. തെക്കഞ്ചേരി സ്വദേശി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ചാവക്കാട് തെക്കേ ബൈപാസ് വളവിലാണ് സംഭവം.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ബസ് വളവ് തിരിയുന്നതിനിടെ വാഹനത്തിന്റെ പുറകിലെ വാതിലിലൂടെ യുവതി അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ ഫാത്തിമയെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.