തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി/കൊടുങ്ങല്ലൂർ: പള്ളിനട കൊല്ലാട്ട് പരേതനായ അബ്ദുൽ ലത്തീഫ് ഹാജി മകൻ മുഹമ്മദ് ഫാറൂഖ് ഹാജി (63) കുവൈത്തിൽ നിര്യാതനായി. സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡൻറായി പ്രവർത്തിക്കുന്ന ഫാറൂഖ്, കുവൈത്തിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മാതാവ്: പരേതയായ കൊച്ചുബീവി. ഭാര്യ: മുനീറ. മക്കൾ: മുഹമ്മദ് മുനീർ, മുഹമ്മദ് ഫവാസ്, മുഹമ്മദ് ബിലാലി ഷാ, മുഹമ്മദ് മുർഷിദ് ഷാ. സഹോദരങ്ങൾ: പരേതയായ നസീമ, സാബിറ, സെറീന, പരേതനായ മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സക്കരിയ, റൈഹാനത്ത്, മുഹമ്മദ് ഇബ്രാഹിം.

ഖബറടക്കം പള്ളിനട സാഹിബ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - Thrissur native dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.