കൊ​ര​ട്ടി​ക്ക​ര ശി​വ​ദാ​സ​ൻ ബാ​ർ​ബ​ർ ഷോ​പ്പി​ൽ

ഇന്ന് ലോക ബാർബർ ദിനം ശി​വ​ദാ​സ​ന്‍റെ ക​ത്രി​ക കൈ​ക്ക് അ​ഞ്ച​ര പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യം

പെരു​മ്പി​ലാ​വ്: ലോ​ക ബാ​ർ​ബ​ർ ദി​ന​ത്തി​ൽ ക​ത്രി​ക​യു​ടെ താ​ള​ത്തി​നൊ​പ്പം മൂ​ന്ന് ത​ല​മു​റ​ക​ളു​ടെ തൊ​ഴി​ൽ പാ​ര​മ്പ​ര്യ​ത്തി​ൽ കൊ​ര​ട്ടി​ക്ക​ര കൂ​രി​ടി​പ്പ​റ​മ്പി​ൽ ശി​വ​ദാ​സ​ൻ എ​ന്ന ദാ​സ​ന്റെ ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് 53 വ​ർ​ഷ​ത്തെ അ​ധ്വാ​നം.11ാം വ​യ​സ്സി​ലാ​ണ് ദാ​സ​ൻ ക​ത്രി​ക കൈ​യി​ലെ​ടു​ത്ത​ത്.

ബാ​ർ​ബ​റാ​യി​രു​ന്ന പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ചാ​ലി​ശ്ശേ​രി അ​ങ്ങാ​ടി​യി​ലെ ആ​ദ്യ​കാ​ല ബാ​ർ​ബ​റാ​യി​രു​ന്ന ശ്രീ​ധ​ര​ന്റെ കീ​ഴി​ൽ തൊ​ഴി​ൽ പ​ഠി​ച്ചു. ശേ​ഷം കൊ​ര​ട്ടി​ക്ക​ര​യി​ൽ സ്വ​ന്തം സ്ഥാ​പ​നം തു​ട​ങ്ങി. ച​ങ്ങ​രം​കു​ളം, കോ​ഴി​ക്കോ​ട്, മും​ബൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ശേ​ഷം 1992 മു​ത​ൽ പ​ത്തു​വ​ർ​ഷം മ​സ്ക​റ്റി​ലും തൊ​ഴി​ൽ തേ​ടി എ​ത്തി. നാ​ട്ടി​ലെ​ത്തി​യ ദാ​സ​ൻ ക​ത്രി​ക​യു​മാ​യു​ള്ള ബ​ന്ധം തു​ട​ർ​ന്നു. ദാ​സ​ന്റെ ക​ട​യി​ൽ മു​ടി​വെ​ട്ടാ​നെ​ത്തി​യ​വ​രി​ൽ പ​ല​രും ഇ​ന്ന് മ​ക്ക​ളെ​യും കൂ​ട്ടി​യെ​ത്തു​ന്ന​വ​രാ​ണ്. കു​ട്ടി​ക​ളാ​യി ക​സേ​ര​യി​ലി​രു​ന്ന​വ​ർ വ​ള​ർ​ന്ന് കു​ടും​ബ​നാ​ഥ​ന്മാ​രാ​യും പി​ന്നീ​ട് അ​വ​രു​ടെ മ​ക്ക​ളു​മാ​യും എ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

മു​ടി​വെ​ട്ടു​ന്ന​തി​നൊ​പ്പം നാ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ളും ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന ഇ​ടം കൂ​ടി​യാ​ണ് ദാ​സ​ന്റെ സ്ഥാ​പ​നം. കൃ​ഷ്ണ​ൻ​കു​ട്ടി​യി​ൽ​നി​ന്ന് ദാ​സ​നി​ലേ​ക്കും മ​ക​ൻ ധ​നീ​ഷി​ലേ​ക്കും എ​ത്തി​യ തൊ​ഴി​ൽ​പാ​ര​മ്പ​ര്യം മൂ​ന്നാം ത​ല​മു​റ​യി​ലും തു​ട​രു​ക​യാ​ണ്. ധ​നീ​ഷ് വ​ട്ട​മാ​വ് ബാ​ർ​ബ​ർ തൊ​ഴി​ലി​ൽ സ​ജീ​വ​മാ​ണ്. 66ാം വ​യ​സ്സി​ലും ശി​വ​ദാ​സ​ൻ ക​ത്രി​ക കൈ​വി​ട്ടി​ല്ല. കാ​ലം മാ​റി, ത​ല​മു​റ​ക​ൾ മാ​റി, മു​ടി​വെ​ട്ടു​ന്ന രീ​തി​ക​ൾ മാ​റി. എ​ന്നാ​ൽ തൊ​ഴി​ലി​നോ​ടു​ള്ള ദാ​സ​ന്റെ ആ​ത്മാ​ർ​ഥ​ത​ക്ക് മാ​റ്റ​മി​ല്ല. ര​ജി​നി​യാ​ണ് ഭാ​ര്യ. ധ​നീ​ഷ്, ധ​ന്യ, ധ​ന​ല​ക്ഷ്മി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. 

Tags:    
News Summary - World Barber Day today: Sivadasan's scissors carry a legacy of five and a half decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.