വീട് കുത്തിത്തുറന്ന് മോഷണശ്രമം: അസം സ്വദേശി പിടിയിൽ
ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫിസിന് സമീപത്തെ റിപ്പിൽ ഹംസയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഡ് നഹർകട്ടിയ സ്വദേശി രാധേശ്യാം ഗർഹ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പരാതിക്കാരനും സുഹൃത്തും വീട്ടിനുള്ളിൽ പരിശോധിച്ചപ്പോൾ മുകളിലെ കിടപ്പുമുറിയിൽ ഒരാൾ കിടന്നുറങ്ങുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാൾ വീട്ടിൽ കയറി അലമാരകളും മറ്റും തുറന്ന് സാധനങ്ങൾ വലിച്ചുവാരി മോഷണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തി. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ബാസിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിഹാബ്, സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.