തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സർവീസിെൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് ഗവ. ചീഫ് വിപ്പ് കെ. രാജൻ നിർവഹിക്കും. കലക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിക്കും. സർക്കാർ, സ്വകാര്യ മേഖലയിൽ സ്ഥിരമായി ജോലിക്ക് യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കൊടുങ്ങല്ലൂർ, തൃപ്രയാർ, അയ്യന്തോൾ വഴി തൃശൂർ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ 8.30ന് കൊടുങ്ങല്ലൂരിൽനിന്ന് തുടങ്ങും. 9.50ന് ബസ് അയ്യന്തോളിൽ എത്തും. വൈകീട്ട് അഞ്ചിന് തൃശൂരിൽനിന്നും തിരിക്കും. കൊടുങ്ങല്ലൂർ, ചാലക്കുടി, മാള, തൃപ്രയാർ, ഷൊർണൂർ എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്നവരെ ലക്ഷ്യം വെച്ചാണ് ഈ നോൺ സ്റ്റോപ്പ് സർവീസ്.
ഈ സൗകര്യം ഉപയോഗിക്കുന്നവർക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഡിപ്പോയിൽ നിന്ന് ഈ സർവീസുകളിൽ യാത്ര ചെയ്യാൻ 20, 25 ദിവസത്തേക്ക് പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റ് മുൻകൂട്ടി കൈപ്പറ്റാം. ഇതിനുള്ള രജിസ്ട്രേഷൻ തൃശൂർ യൂണിറ്റിൽ ലഭ്യമാണ്. നമ്പർ: 9037790280, 9495099909.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.