ആ​വേ​ശം നി​റ​ച്ച് ഘ​ട​ക​പൂ​ര​ങ്ങ​ള്‍

തൃ​ശൂ​ര്‍: പൂ​രാ​വേ​ശം വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് ആ​ന​യി​ച്ച് ഘ​ട​ക​പൂ​ര​ങ്ങ​ൾ. തൃ​ശൂ​ര്‍ പൂ​ര​ത്തെ സ​മ്പൂ​ര്‍ണ​മാ​ക്കു​ന്ന എ​ട്ട് ഘ​ട​ക​പൂ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും ഊ​ഴം തെ​റ്റാ​തെ വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങാ​നെ​ത്തി.

മ​ഞ്ഞും മ​ഴ​യു​മേ​ല്‍ക്കാ​തെ രാ​വി​ലെ 7.30ന് ​ക​ണി​മം​ഗ​ലം ശാ​സ്താ​വ് വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​തോ​ടെ പൂ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ത​ന്നെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് പൂ​ര​ത്തി​നാ​യി ആ​ന​പ്പു​റ​ത്ത് പു​റ​പ്പെ​ട്ടു. നാ​ഗ​സ്വ​ര​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ ശാ​സ്താ​വ് കു​ള​ശേ​രി അ​മ്പ​ല​ത്തി​ല്‍ നി​ന്നും അ​ഞ്ചാ​ന​ക​ളു​മാ​യി ചെ​ണ്ട​മേ​ള​ത്തോ​ടെ മ​ണി​ക​ണ്ഠ​നാ​ലി​ലേ​ക്കെ​ത്തി. ഇ​വി​ടെ നി​ന്ന് ഒ​മ്പ​താ​ന​ക​ളു​മാ​യി ചെ​റി​യ മേ​ള​ത്തോ​ടെ തെ​ക്കേ​ഗോ​പു​ര ന​ട ക​യ​റി ഇ​ല​ഞ്ഞി​ത്ത​റ​യി​ലും തു​ട​ര്‍ന്ന് മേ​ള​ത്തി​ന്റെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ച്ച് പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്കും ക​ട​ന്നു. 8.30ന് ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി പൂ​രം അ​വ​സാ​നി​പ്പി​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ച് എ​ഴു​ന്ന​ള്ളി.

അ​യ്യ​ന്തോ​ള്‍ കാ​ര്‍ത്യാ​യ​നി ദേ​വി രാ​വി​ലെ ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. മേ​ള​ത്തി​ന്റെ​യും നാ​ഗ​സ്വ​ര​ത്തി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഭ​ഗ​വ​തി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്. കോ​ട്ട​പ്പു​റ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ആ​ന​ക​ളു​ടെ എ​ണ്ണം ഏ​ഴും ന​ടു​വി​ലാ​ലി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ത് 13ഉം ​ആ​യി. 11ന് ​ന​ടു​വി​ലാ​ലി​ല്‍ നി​ന്ന് പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്ന് വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങി. തു​ട​ര്‍ന്ന് തെ​ക്കേ ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി.

ചൂ​ര​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി രാ​വി​ലെ 6.45ന് ​ന​ട​പ്പാ​ണ്ടി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പ​ട്ട​ത്. മു​തു​വ​റ, പു​ഴ​യ്ക്ക​ല്‍, പൂ​ങ്കു​ന്നം, കോ​ട്ട​പ്പു​റം വ​ഴി ന​ടു​വി​ലാ​ലി​ലെ​ത്തി ഇ​റ​ക്കി എ​ഴു​ന്ന​ള്ളി​ച്ചു. തു​ട​ര്‍ന്ന് 14 ആ​ന​ക​ളു​മാ​യി മേ​ള​ത്തോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി. പ​ടി​ഞ്ഞാ​റെ ഗോ​പു​ര ന​ട വ​ഴി അ​ക​ത്തേ​ക്ക് ക​ട​ന്ന് വ​ട​ക്കു​ന്നാ​ഥ​നെ വ​ലം​വ​ച്ച് തെ​ക്കേ ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്ക് ക​ട​ന്ന് പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ​ത്തി ഇ​റ​ക്കി എ​ഴു​ന്ന​ള്ളി​ച്ചു.

ഘ​ട​ക​പൂ​ര​ങ്ങ​ളി​ല്‍ വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങാ​ന്‍ അ​വ​സാ​ന​മെ​ത്തി​യ​ത് കു​റ്റൂ​ര്‍ നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യാ​ണ്. രാ​വി​ലെ 8.30ന് ​ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്റെ പു​റ​ത്തേ​റി നാ​ഗ​സ്വ​ര​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ പു​റ​പ്പെ​ട്ടു. 11 ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ച് തെ​ക്കെ ന​ട​വ​ഴി തി​രി​ച്ചി​റ​ങ്ങി. സ്വ​രാ​ജ് റൗ​ണ്ട് വ​ലം​വ​ച്ച് പ​ഴ​യ​ന​ട​ക്കാ​വി​ലെ കാ​ര്‍ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യാ​യി​രു​ന്നു ഇ​റ​ക്കി​പൂ​ജ.

കാ​ര​മു​ക്ക് ഭ​ഗ​വ​തി രാ​വി​ലെ ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ട്ടു. നാ​ഗ​സ്വ​ര​ത്തോ​ടെ കു​ള​ശേ​രി അ​മ്പ​ല​ത്തി​ല്‍. ഒ​രാ​ന​പ്പു​റ​ത്തു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് എ​ട്ടി​ന് മ​ണി​ക​ണ്ഠ​നാ​ല്‍ പ​ന്ത​ലി​ലെ​ത്തി​യ​തോ​ടെ പാ​ണ്ടി​മേ​ളം ആ​രം​ഭി​ച്ചു. പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി അ​ക​ത്ത് ക​ട​ന്ന് വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങി തെ​ക്കേ​ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി.

പൂ​ര​ദി​വ​സം വെ​യി​ല്‍ മൂ​ക്കും മു​മ്പ് ചെ​മ്പൂ​ക്കാ​വ് ഭ​ഗ​വ​തി വ​ട​ക്കു​ന്നാ​ഥ​നെ ക​ണ്ട് മ​ട​ങ്ങി. രാ​വി​ലെ ഏ​ഴി​ന് മൂ​ന്നാ​ന​ക​ള്‍ക്കൊ​പ്പം പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യാ​യാ​ണ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച​ത്. കി​ഴ​ക്കേ​ഗോ​പു​രം വ​ഴി അ​ക​ത്ത് പ്ര​വേ​ശി​ച്ച് തെ​ക്കേ​ഗോ​പു​ര ന​ട​യി​ല്‍ എ​ത്തി​യ​തോ​ടെ പ​ഞ്ച​വാ​ദ്യം ക​ലാ​ശി​ച്ചു. തു​ട​ര്‍ന്ന് പ​ഞ്ചാ​രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ തെ​ക്കോ​ട്ടി​റ​ങ്ങി പ്ര​ദ​ക്ഷി​ണ വ​ഴി​യു​ടെ അ​ടു​ത്തു​വ​രെ പോ​യി തി​രി​ച്ച് വീ​ണ്ടും തെ​ക്കേ ഗോ​പു​രം വ​ഴി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങി പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി.

Tags:    
News Summary - The components are filled with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.