പ്രതീകാത്മക ചിത്രം
ആമ്പല്ലൂർ: മണലി രാമപുരം ശ്രീരാമ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ വിളക്കുകളും പൂജ പാത്രങ്ങളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ നടതുറക്കാന്‍ ശാന്തിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ച് വലിയ വിളക്കുകള്‍, അഞ്ച് ഉരുളികള്‍, പൂജാസെറ്റ്, വിവിധ തരം പൂജാ പാത്രങ്ങള്‍ എന്നിവയാണ് ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ടത്. എന്നാല്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ക്ഷേത്രം ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് അകത്ത് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദേവസ്വം ഓഫിസര്‍ അനില്‍കുമാര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.