പാ​ഞ്ഞാ​ൾ കി​ളി​മം​ഗ​ലം കു​ള​മ്പ് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

കുടിവെള്ളം പാഴാകുന്നു; കണ്ണടച്ച് അധികൃതർ

ചെറുതുരുത്തി: കടുത്ത വേനലിൽ നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ, റോഡിലൂടെ കുടിവെള്ളം പാഴാകുന്നു. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ കിളിമംഗലം കുളമ്പ് റോഡിലാണ് പ്രധാന പൈപ്പ് പൊട്ടി മൂന്ന് ദിവസമായി കുടിവെള്ളം പാഴാകുന്നത്. വൻതോതിൽ വെള്ളം നഷ്ടപ്പെടുന്ന വിവരം പലതവണ വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചേലക്കര വാട്ടർ അതോറിറ്റി ഓഫിസിൽ പരാതിയുമായി എത്തിയ നാട്ടുകാരോട് തൃശൂരിലെ ഓഫിസിൽ ബന്ധപ്പെടാനായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. അവിടെയും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

പൈപ്പ് ചോർച്ച പ്ലംബർമാർ താൽക്കാലികമായി പരിഹരിച്ചെങ്കിലും പൈപ്പിന്റെ കാലപ്പഴക്കം കാരണം വീണ്ടും പൊട്ടുകയായിരുന്നു. പുതിയ അസി. എൻജിനീയർ വന്ന് പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ പാഴാകുന്ന കിളിമംഗലം കുളമ്പ് ഭാഗത്തെ അഞ്ച് കുടുംബങ്ങൾ കുടിവെള്ളത്തിനായി വർഷങ്ങളായി നെട്ടോട്ടത്തിലാണ്. ഈ വീടുകളിൽ കുടിവെള്ള പൈപ്പ് കണക്ഷൻ എത്തിയിട്ട് വർഷങ്ങളായെങ്കിലും വെള്ളം മാത്രം വരുന്നില്ല. എന്നാൽ, കിട്ടാത്ത വെള്ളത്തിന് എല്ലാ മാസവും വാട്ടർ ചാർജ് അടയ്ക്കേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ.

Tags:    
News Summary - Drinking water is being wasted; authorities turn a blind eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.