കടുത്ത ചൂടിൽ പെരുമ്പിലാവ് സെന്ററിൽ തൊഴിലാളികൾ
വഴിവിളക്ക് സ്ഥാപിക്കുന്നു
പെരുമ്പിലാവ്: കടുത്ത ചൂടിനിടയിലും റോഡ് വികസന പ്രവർത്തനം തുടരുന്നു. മുഖ്യമന്ത്രിയുടെ സ്വയം ലോക്ക് ഡൗൺ നിർദേശത്തിന് പുല്ലുവില. പെരുമ്പിലാവിൽ ജങ്ഷൻ വികസനത്തിന്റെ ഭാഗമായി നട്ടുച്ചക്കും തൊഴിലാളികൾ വഴിവിളക്കുകൾ സ്ഥാപിക്കൽ തുടരുകയാണ്. ചൂട് കൂടുതലായ സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികളുടെ നിർദേശങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും വക വെക്കാതെയാണ് കരാറുകാർ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്.
പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങരുതെന്ന നിർദേശം മറികടന്നാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത്. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിർദേശമാണ് കരാർ കമ്പനിക്കാർ കാറ്റിൽ പറത്തുന്നത്. സൺഗ്ലാസ് പോലും ഉപയോഗിക്കാതെയാണ് ക്രെയിൻ കാബിനിൽ നൂറടിയോളം ഉയരത്തിൽ വഴിവിളക്ക് സ്ഥാപിക്കൽ ജോലികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.