തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽനിന്ന്​ 43 ലക്ഷത്തിന്‍റെ സ്വർണ ബിസ്കറ്റുകൾ പിടികൂടി

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽനിന്ന്​ 43 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ചെന്നൈ ആലപ്പി എക്സ്​പ്രസിൽ വന്നിറങ്ങിയ ഒല്ലൂർ സ്വദേശി രാജേഷിൽ (52) നിന്നാണ് കണക്കിൽപെടാത്ത നാല് സ്വർണ ബിസ്കറ്റുകൾ പിടികൂടിയത്. പൊതുവിപണിയിൽ 43 ലക്ഷം രൂപ വിലവരുമെന്ന് ആർ.പി.എഫ് പറഞ്ഞു. ആർ.പി.എഫും എറണാംകുളം ക്രൈം ഇൻറലിജൻസ് ബ്യൂറോയും ചേർന്നാണ് സ്വർണം പിടികൂടിയത്. രാജേഷിനെ കസ്റ്റഡിയിലെടുത്തു. തൃശൂർ ആർ.പി.എഫ് ഇൻസ്പെക്ടർ അജയ് കുമാർ, ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രമോദ്, എറണാകുളം ക്രൈം ഇൻറലിജൻസ് ബ്യൂറോ ഓഫിസർമാരായ സിജോ സേവ്യർ, ജോർജ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്. tcg_chr8- സ്വർണം കടത്തിയ പ്രതി രാജേഷും ആർ.പി.എഫ്​-ക്രൈം ഇൻറലിജന്‍റ്​സ്​ ബ്യൂറോ അംഗങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.