കാഞ്ഞാണി: സിഗ്നൽ ലൈറ്റില്ലാത്ത കാഞ്ഞാണി സെൻററിൽ വീണ്ടും അപകടം. കാർ ഓട്ടോ ടാക്സിയിലിടിച്ച് സ്ത്രീകളടക്കം ആറ് പേർക്ക് പരിക്കേറ്റു. കരയാമുട്ടം കല്ലായി ലതിക (45), ഏങ്ങണ്ടിയൂർ സ്വദേശികളായ അച്ചുപറമ്പിൽ അഭിലാഷ് (48), ഒളാട്ട് രമണൻ (66), കുഞ്ഞുമോൾ (60), പൊന്നാടത്ത് ബാബു (54), സതി (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. കാഞ്ഞാണി സെൻററിൽ സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ രാത്രി അപകടം വർധിച്ചിരിക്കുകയാണ്. ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയില്ലാത്തതാണ് അപകടം വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.