ലോറൻസ്
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവും പിഴയും
ചാവക്കാട്: ഏഴ് വയസായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും 1,51,000 രൂപ പിഴയും.
പാവറട്ടി സ്വദേശി തച്ചേരിൽ ഹൗസിൽ ലോറൻസ് എന്ന ബാബുവിനെതിരെയാണ് (54) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2023 ജൂൺ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡേ കെയറിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതക്ക് നൽകാനും ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ സി.പി.ഒ എ. പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.