മണികണ്ഠൻ, അക്ഷയ്, അതുൽ
Posted On
date_range Updated On
date_range നോട്ടീസ് നൽകാൻ വീട്ടിലെത്തിയ പൊലീസുകാരനെ ആക്രമിച്ചു; അച്ഛനും മകനുമടക്കം മൂന്നു പേർ അറസ്റ്റിൽ
അന്തിക്കാട്: നോട്ടീസ് നൽകാൻ വീട്ടിലെത്തിയ പൊലീസുകാരനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ.
ചാഴൂർ വപ്പുഴ കൂട്ടാല മണികണ്ഠൻ (50), മകൻ അക്ഷയ് (18), ചാഴൂർ വപ്പുഴ തണ്ടാശ്ശേരി അതുൽ (21) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാഴൂർ ചേറ്റക്കുളം വലിയവീട്ടിൽ അഭിറാമിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിയായ മണികണ്ഠനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകുന്നതിന് പോയ അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, ജി.എസ്. സി.പി.ഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരെയാണ് പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്. അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.