പ്രതീകാത്മക ചിത്രം

കൊടുങ്ങല്ലൂർ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ മൂന്നു മാസം പ്രായമുള്ള മനുഷ്യഭ്രൂണം; ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ

കൊടുങ്ങല്ലൂർ: യുവതിയും യുവാവും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് മൂന്നുമാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. നഗരത്തിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. ഇവർ ലിവിങ് ടുഗദറാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

മൂന്ന് മാസം മുമ്പാണ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇവർ ആശുപത്രിയിൽ നഴ്സാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വരികയുമായിരുന്നു. ഭ്രൂണം സ്വയം വേർപെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി.

എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നുവത്രെ. പൊലീസ് കസ്റ്റഡിയിലെടുത്ത ഭ്രൂണം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - infant-fetus found in refrigerator kodungallur flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.