കു​ന്നം​കു​ളം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ടി അ​ജ​യ് മോ​ഹ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു

നിയമസഭ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ ആകെ 109 സ്ഥാനാർഥികൾ, 204 പത്രികകൾ ലഭിച്ചു

തൃശൂർ: തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലാകെ മത്സരരംഗത്തുള്ളത് 109 സ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ നിന്നായി ആകെ 204 പത്രികകളാണ് വരണാധികാരികൾക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. മണലൂർ, തൃശൂർ, നിയോജക മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ-12 പേർ വീതം. ഏറ്റവും കുറവ് നാട്ടികയിലാണ് -അഞ്ച് പേർ.

തൃശൂർ -ആകെ 12 സ്ഥാനാർഥികൾ, 20 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

ആലങ്കോട് ലീലാകൃഷ്ണൻ (സി.പി.ഐ), പത്മജ വേണുഗോപാൽ (ബി.ജെ.പി), സുമേഷ് (സി.പി.ഐ), പൂർണിമ (ബി.ജെ.പി), സി.ജി. റാണി (എ.എ.പി), അർഷാദ് അസീസ് (സി.പി.ഐ.എം.എൽ), അജിത് കുമാർ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ജോഷി (സ്വത.), രാജൻ (സ്വത.)

മണലൂർ -ആകെ 12 സ്ഥാനാർഥികൾ, 21 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

സി. രവീന്ദ്രനാഥ് (2 സെറ്റ്), കെ.കെ. അനീഷ് കുമാർ (ബി.ജെ.പി -1) ഹരിദാസൻ (സി.പി.ഐ-1), ജിലീഷ് (എസ്.ഡി.പി.ഐ-2), സബീഷ് (ബി.ജെ.പി ഡമ്മി -1), ചന്ദ്രൻ, സുജിത്ത്, കെ. രവീന്ദ്രനാഥ്, പ്രതാപൻ, ശിവപ്രസാദ് ഗാന്ധി (സ്വത. -ഓരോന്ന് വീതം)

ഗുരുവായൂർ -ഒമ്പത് സ്ഥാനാർഥികൾ, 19 പത്രിക

ഇന്നലെ എട്ട് സ്ഥാനാർഥികൾ 12 പത്രിക സമർപ്പിച്ചു. ഹാരിസ് ബാബു (സി.പി.എം ഡമ്മി -3), ബി. ഗോപാലകൃഷ്ണൻ (ബി.ജെ.പി -2), ബിജു (ബി.ജെ.പി ഡമ്മി -1), അബ്ദുൽ നാസർ (എസ്.ഡി.പി.ഐ -2), ഉണ്ണികൃഷ്ണൻ (എസ്.യു.സി.ഐ -1), സി.എച്ച്. അബ്ദുൽ റഷീദ് (ഐ.യു.എം.എൽ -1), ബഷീർ ആർ.പി (ഐ.യു.എം.എൽ ഡമ്മി -1), എൻ.കെ. അക്ബർ (സി.പി.എം- 1)

ഇരിങ്ങാലക്കുട -ഒമ്പത് സ്ഥാനാർഥികൾ, ആകെ 10 പത്രിക

അഡ്വ. തോമസ് ഉണ്ണിയാടൻ -യു.ഡി.എഫ് (മൂന്ന് സെറ്റ്), ഡോ. ഷാജു കാവുങ്ങൽ-ആം ആദ്മി പാർട്ടി (ഒരു സെറ്റ്), ഉല്ലാസ് കളക്കാട്ട് -എൽ.ഡി.എഫ് (രണ്ട് സെറ്റ്), ഡോ. അനിഷ്, അയപ്പൻ മനക്കൽ സ്വതന്ത്രൻ (ഓരോ സെറ്റ്)

കയ്പമംഗലം -എട്ട് മത്സരാർഥികൾ, 15 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

കെ.കെ. വത്സരാജ് -സി.പി.ഐ (1 സെറ്റ്), ഇ.ആർ. ജയൻ -എ.എ.പി (1 സെറ്റ്), മുഹമ്മദ് റിയാസ്-എസ്.ഡി.പി.ഐ (1 സെറ്റ്), അതുല്യഘോഷ്-ബി.ഡി.ജെ.എസ് (1 സെറ്റ് ), എം.എം, മനോജ്-സി.പി.ഐ (എം എൽ) (1 സെറ്റ്), സുനിൽ പി. സ്വതന്ത്രൻ (1 സെറ്റ്), രഘുനാഥൻ (സി.പി.ഐ ഡമ്മി സ്ഥാനാർഥി (1 സെറ്റ്)

വടക്കാഞ്ചേരി -ആകെ ഏഴ് സ്ഥാനാർഥികൾ, 15 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

സേവ്യർ ചിറ്റിലപ്പിള്ളി-സി.പി.എം (രണ്ട് സെറ്റ്), എം.എസ്. ജിതിൻ-എ.എ.പി (1 സെറ്റ്), പി.കെ. സുബ്രഹമണ്യൻ (1 സെറ്റ്)

ഒല്ലൂർ -ആകെ എട്ട് സ്ഥാനാർഥികൾ, 14 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

ബിജോയ്‌-ബി.ജെ.പി (മൂന്ന് സെറ്റ്), അശ്വിൻ രാജഗോപാൽ-ബി.ജെ.പി (ഒരു സെറ്റ്), വി.പി. പ്രിൻസൺ (എ.എ.പി)

നാട്ടിക -ആകെ അഞ്ച് സ്ഥാനാർഥികൾ, 13 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

സുനിൽ ലാലൂർ-ഐ.എൻ.സി (മൂന്ന് സെറ്റ്), ലോചനൻ-ബി.ജെ.പി (ഒരു സെറ്റ്)

ചാലക്കുടി -ആകെ 16 പത്രികകൾ, എട്ട് സ്ഥാനാർഥികൾ

ഇന്നലെ നൽകിയവർ

ഇ.പി. അരുൺ (സ്വത-1), ചാർലി പോൾ (20:20-2), വിത്സൻ കല്ലേൻ (എ.എ.പി -2) , ബിജു (സ്വത -1), ബിജു (കേരള കോൺഎം -1), മാത്യു (കേരള കോൺ എം-1)

കുന്നംകുളം -ആകെ ഏഴ് പേർ,  12 പത്രികകൾ

ഇന്നലെ പത്രിക സമർപ്പിച്ചവർ

എ.സി. മൊയ്തീൻ (സി.പി.എം -1), അജയ് മോഹൻ (ഐ.എൻ.സി-2), രജിൻ (ബി.ഡി.ജെ.എസ് -2), രജീഷ് കെ.വി. (സ്വത -1), മൊയ്തീൻ (സ്വത- 1), കെ.എസ്. രാജീവ് (എ.എ.പി- 1)

ചേലക്കര -ഏഴ് മത്സരാർഥികൾ, 14 നാമനിർദേശ പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

വി.വി. ശിവദാസൻ -(സ്വത.-2 സെറ്റ്), യു.ആർ. പ്രദീപ്-സി.പി.എം (4 സെറ്റ്), ഗോപദാസ്-സി.പി.എം ഡമ്മി (1 സെറ്റ്), വിനോദ് കുമാർ -എസ്.ഡി.പി.ഐ (2 സെറ്റ്), കെ.വി. സുബ്രഹ്മണ്യൻ-എ.എ.പി (1 സെറ്റ്), കെ. ബാലകൃഷ്ണൻ-ബി.ജെ.പി (3 സെറ്റ്), രാജു-ബി.ജെ.പി (1 സെറ്റ്) ഡമ്മി.

കൊടുങ്ങല്ലൂർ -എട്ട് സ്ഥാനാർഥികൾ, ആകെ 15 പത്രിക

ഇന്നലെ നൽകിയവർ

യു.ഡി.എഫ് സ്ഥാനാർഥി ഒ.ജി. ജനീഷ് മൂന്ന് സെറ്റ്, ട്വന്റി- ട്വന്റി സ്ഥാനാർഥി പി.ജി. വർഗീസ് ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർഥി നിർമൽ ഒരു സെറ്റ്, സി.പി.എം സ്ഥാനാർഥി വിപിൻ ചന്ദ്രൻ ഒരു സെറ്റ്, എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദേശ പത്രിക സമർപ്പിച്ചു.

പുതുക്കാട് -9 സ്ഥാനാർഥികൾ, 14 പത്രിക

ഇന്നലെ പത്രിക സമർപ്പിച്ചവർ

പി.എൻ. ജയകൃഷ്ണൻ-എ.എ.പി (1 സെറ്റ്), എ. പരമേശ്വരൻ-ബി.ജെ.പി (3 സെറ്റ്), പി.കെ. ശിവരാമൻ-സി.പി.എം (1 സെറ്റ്), സുധൻ-ഐ.എൻ.സി (1 സെറ്റ്), പി.ജി. ജയൻ-ബി.ജെ.പി (1 സെറ്റ്), വി.കെ. അനിഫ-സ്വത (1 സെറ്റ്).

സൂക്ഷ്മപരിശോധന 13 കേന്ദ്രങ്ങളിൽ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. ജി​ല്ല​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി രാ​വി​ലെ 11 മു​ത​ൽ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ന്റു​മാ​ർ​ക്കോ പ​രി​ശോ​ധ​നാ​സ​മ​യ​ത്ത് സൂ​ക്ഷ്മ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​കാം. ​​

പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 26. ​പ​ത്രി​ക​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട​സ്സ​ങ്ങ​ളോ പ​രാ​തി​ക​ളോ ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കാ​നും നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ഇ​ല​ക്ഷ​ൻ ഓ​ഫി​സ​റും ക​ല​ക്ട​റു​മാ​യ ശി​ഖ സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Assembly elections; Total 109 candidates, 204 nominations in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.