തൃശൂർ: ഈ മാസം പിറന്ന് എട്ടുദിവസത്തിനുള്ളിൽ ജില്ലയിൽ 1022 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 162 പേർക്ക് കോവിഡ് ബാധിച്ചതാണ് ഇതിൽ ഉയർന്നനിരക്ക്. ബുധനാഴ്ച 148 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഈ ദിവസങ്ങളിൽ ഒരുമരണം മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, വടക്കാഞ്ചേരിയിൽ ഒരു ജനപ്രതിനിധി മരിച്ചതടക്കം കണക്കിൽ വന്നിട്ടില്ല. കഴിഞ്ഞ ഒന്നിന് 118ൽ എത്തിയ പ്രതിദിനബാധ രണ്ടിന് 134 ആയി ഉയർന്നു. മൂന്നിന് 102 പേർക്കുകൂടി രോഗം ബാധിച്ചു. പിന്നീട് രണ്ടുദിവസങ്ങളിൽ കുറഞ്ഞെങ്കിലും അഞ്ചിന് 135 ആയി ഉയർന്നു. ഈ മാസം ഇതുവരെയുള്ള രോഗബാധ ഏപ്രിലിലെ മുഴുവൻ രോഗികളെക്കാൾ കൂടുതലാണ്. 662 പേർക്കാണ് ഏപ്രിലിൽ രോഗം ബാധിച്ചത്. 80 പേർ മരിക്കുകയും ചെയ്തു. മേയിൽ പടിപടിയായി പ്രതിദിന ബാധ ഉയർന്നു. 1620 പേർക്കാണ് മൊത്തം കോവിഡ് ബാധിച്ചത്. ജില്ലയിൽ വൈറൽ പനിയും പടർന്നുപിടിക്കുകയാണ്. കടുത്ത തലവേദന, ഛർദി, ശരീരവേദന അടക്കം കുഴക്കുന്ന പനിയാണ് റിപ്പോർട്ട് ചെയ്യുന്നത്. പനി വന്നാൽ ആശുപത്രിയിൽ ചികിത്സ തേടാനാണ് ജില്ല ആരോഗ്യവിഭാഗത്തിന്‍റെ നിർദേശം. പനിയെ നിസ്സാരമായി കാണരുതെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.